പക്ഷികളേയും മൃഗങ്ങളേയും എല്ലാം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചൈനീസ് ആഹാരരീതി ഏറെ വ്യാപകമാണ്, എന്നാൽ കോവിഡ് കാലത്ത് ചൈനീസ് ആഹാരരീതി വൻ തോതിൽ വിമർശനത്തിന് പാത്രമായിരുന്നു.
ഇത്തരത്തിലുള്ള പുതിയൊരു വാർത്തയാണ് ചൈനയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്, പാകം ചെയ്തെടുക്കാത്ത പാമ്പിനെ ഭക്ഷണമാക്കിയ ഒരു ചൈനീസ് യുവാവ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ട്ടിച്ചാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കടുത്ത ശ്വാസ തടസ്സം നേരിട്ട യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ശ്വാസകോശത്തിൽ ജീവനുള്ള അനേകം വിരകളെയുമാണ് കണ്ടെത്തുകയും ചെയ്തത്.
ഇതുകണ്ട ഡോക്ടർമാർ ഇയാളോട് ആഹാരരീതികളെക്കുറിച്ച് ചോദിച്ചു, അത്ഭുതപ്പെടുത്തുന്ന മറുപടിയാണ് യുവാവ് നൽകിയത്, പാചകം ചെയ്യാതെ ചെളിയിൽ ജവിക്കുന്ന ഒച്ചുകൾ , മറ്റ് ചെറുജീവികൾ എന്നിവയെല്ലാമാണ് സ്ഥിരമായി യുവാവ് ആഹാരമാക്കിയിരുന്നത്.
എന്നാൽ ഇത്തരത്തിൽ അടുത്തിടെ പാചകം ചെയ്യാത്ത പാമ്പിനെ തിന്നതായും വ്യക്തമാക്കി, പാമ്പിൽ നിന്നും വിരകൾ ഇയാളുടെ ശരീരത്ത് എത്തുകയായിരുന്നു, സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് യുവാവിന്റെ പാമ്പു തീറ്റ.
Post Your Comments