Latest NewsKeralaNews

നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല; ഫിറോസ് ആളുകളുടെ മനസിലെ നന്മ പണമായി ‘ഊറ്റുക’യാണെന്ന് ഹരീഷ് വാസുദേവ്

ചാരിറ്റി പ്രവര്‍ത്തനം താന്‍ വീണ്ടും ആരംഭിക്കുകയാണെന്ന് വ്യക്തമാക്കിയ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പരിഹാസവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഇപ്പോൾ വിദേശരാജ്യങ്ങളിൽ കുറേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവെന്നും നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ലെന്നും ഹരീഷ് ആരോപിക്കുന്നു. ഭക്ഷണകിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫിറോസിന്റെ ഒരു പരിപാടിയുടെ പോസ്റ്റര്‍ കൂടി ഹരീഷ് വാസുദേവന്‍ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read also: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് കാസര്‍കോട്ടേക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ whatsapp ൽ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങൾ വന്നു നിവൃത്തി കെട്ടപ്പോൾ ഫേസ്ബുക്കിലെ പരിപാടി നിർത്തിയിരുന്നു. ഇപ്പോൾ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോൾ വിദേശരാജ്യങ്ങളിൽ കുറേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവ്. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗൾഫ് മുതൽ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോൾ. സർക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നത്. എന്ത് അംഗീകാരം !!!!

1000 കിറ്റിന്റെ പേരിൽ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാൻ !! സീസണായപ്പോൾ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാൻ പറ്റൂ. ഫേസ്‌ബുക്കിൽ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈൻ..

ഒരു സംശയം, ജില്ലാ കളക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടഞ്ഞുകൂടെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button