KeralaLatest NewsNews

ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയത്: അയ്യേ….നാണംകെട്ട ഏർപ്പാട്, സ്ത്രീ എന്താ അടിമയോ? ഹരീഷ് വാസുദേവൻ

നമ്മള് അവർക്ക് വേണ്ട സോതന്ത്ര്യം കൊടുക്കുന്നില്ലേ? ആവശ്യത്തിന് ബിരിയാണി വിളമ്പുന്നില്ലേ? കൈ നൊറച്ചും വള ഇല്ലേ?...

കൊച്ചി: പേരോട് ഉസ്താദിന്റെ മകന്റെ കല്യാണ കുറിയിൽ പെൺകുട്ടിയുടെ പേര് ചേർക്കാത്തതിൽ പരിഹാസവുമായി അഡ്വക്കേറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ. ആയിഷ മാർക്കറൗസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പങ്ക്‌വെച്ചാണ് ഹരീഷ് വാസുദേവൻ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നെയാണ് പോസ്റ്റ് വായിച്ചതെന്നും സ്ത്രീ എന്താ അടിമയോ എന്നാണ് ഹരീഷ് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പോസ്റ്റ് വായിച്ചത്..
അയ്യേ…. നാണംകെട്ട ഏർപ്പാട്. സ്ത്രീ എന്താ അടിമയോ? ആണുങ്ങൾ മാത്രം തമ്മിലുള്ള ഇടപാടാണോ വിവാഹം? ആ സ്ത്രീയുടെ പേര് പോലുമില്ല !! പാവം അവരുടെ ഒരു അവസ്ഥ !!!

ആയിഷ മാർക്കറൗസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അങ്ങ് ദൂരെ ഉള്ള താലിബാൻ ഒന്നുമല്ല യഥാർത്ഥ ഇസ്ലാം. നമ്മളൊന്നും അങ്ങനെയല്ല, നമ്മുടെ ചുറ്റുമുള്ളവരൊന്നും അങ്ങനെയല്ല, ഇവിടെ സ്ത്രീകൾ കല്യാണങ്ങൾ ആഘോഷിക്കുന്നില്ലേ? നമ്മള് അവർക്ക് വേണ്ട സോതന്ത്ര്യം കൊടുക്കുന്നില്ലേ? ആവശ്യത്തിന് ബിരിയാണി വിളമ്പുന്നില്ലേ? കൈ നൊറച്ചും വള ഇല്ലേ?…

Read Also: അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന് സാധ്യത: ജാഗ്രത നിർദ്ദേശം

പേരോട് ഉസ്താദിന്റെ മോന്റെ കല്യാണ കുറിയാണ്… പെണ്ണിന്റെ പേര് പോലും അപ്രത്യക്ഷമാണ്! കല്യാണ വിഡിയോയിൽ വരൻ മാത്രം കാറിലും റോഡിലും സ്റ്റേജിലും നിന്നും തിരിഞ്ഞും ചിരിച്ചും കൂട്ടുകാരുടെ തോളിൽ കൈയിട്ടും പലേ പോസിലും ആഘോഷിക്കുന്ന ഷൂട്ട്. ഉപ്പയുടെ മകളായും ഇദ്ദേഹത്തിന്റെ ഭാര്യയായും മാത്രം ഒതുക്കിയ ഒരുവൾ. ആവശ്യത്തിന് സ്വാധീനവും പവറും ഇല്ലാത്തതു കൊണ്ട് മാത്രം താലിബാൻ ആവാൻ പറ്റാത്തവരുണ്ട് നമ്മുടെ ഇടയിൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button