കടലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു. മുന്നറിയിപ്പുമായി ഗവേഷകര്‍. ലോകമെമ്പാടും കടലുകളുണ്ട്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇവയെ തമ്മില്‍ നിരന്തരം ബന്ധിപ്പിക്കുന്ന സാധാരണക്കാര്‍ക്ക് അധികം അറിയാത്ത ഓഷ്യന്‍ സര്‍ക്കുലേഷന്‍ എന്നു വിളിക്കപ്പെടുന്ന പ്രതിഭാസവും നിലവിലുണ്ട്. സമീപകാലത്ത് ആഗോളതാപനം മൂലം ഈ ഓഷ്യന്‍ സര്‍ക്കുലേഷനില്‍ സാരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ സമുദ്രാന്തര്‍ഭാഗത്തെ ഘടനയിലും, ജൈവ വ്യവസ്ഥയിലും ഇപ്പോള്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
രാജ്യാന്തര കൂട്ടായ്മയായ സിഇആര്‍എന്‍ നു കീഴിലുള്ള അറ്റ്ലസ് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്. ഇപ്പോഴുണ്ടായ മാറ്റങ്ങള്‍ ഓഷ്യന്‍ സര്‍ക്കുലേഷന്റെ ഗതിയേയും അതുവഴി സമുദ്രത്തിലെ ജീവിവര്‍ഗങ്ങളുടെ പ്രത്യേകിച്ചും മത്സ്യസമ്പത്തിന്റ വിതരണത്തേയും വലിയ തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്.
വ്യക്തമായ മാറ്റങ്ങളാണ് ആഗോളതാപനം രൂക്ഷമാകുന്നതോടെ സമുദ്രത്തില്‍ ദൃശ്യമാകുന്നത്. ഏറ്റവും പ്രധാനം പഴിവപ്പുറ്റുകളുടെ നാശമാണ്. എല്ലാ സമുദ്രങ്ങളിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ്ങിനു വിധേയമായി ഇല്ലാതാവുകയാണ്. സമുദ്രത്തിന്റ അസിഡിക് അംശത്തിലുണ്ടായ വര്‍ധനവും ഉയര്‍ന്ന ചൂടുമാണ് ഈ ബ്ലീച്ചിങ്ങിനു കാരണമാകുന്നത്. ഈ രണ്ട് പ്രതിഭാസങ്ങള്‍ക്കും പിന്നില്‍ സമുദ്രത്തിലേക്കെത്തുന്ന വന്‍തോതിലുള്ള കാര്ബണാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല കടലില്‍ വന്‍ തോതില്‍ ചൂട് കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments