Latest NewsIndiaNews

യുവാവും,യുവതിയും കാട്ടിനുള്ളിൽ മരിച്ച നിലയിൽ : മൃതദേഹങ്ങൾ കണ്ടെത്തിയത് മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍

ഹൈദരാബാദ്: യുവാവും,യുവതിയും കാട്ടിനുള്ളിൽ മരിച്ച നിലയിൽ. തെലങ്കാനയിൽ ഏപ്രില്‍ ആറ് മുതല്‍ കാണാതായ കോട്ടപ്പള്ളി സ്വദേശി മഹേന്ദര്‍ (28), ശിവലീല (23) എന്നിവരാണ് മരിച്ചത്. വിക്രാബാദ് അനന്തഗിരിയിലെ വനത്തിനുള്ളില്‍ കാലികളെ മേയ്ക്കാനായി പോയവരാണ് മൃതദേഹങ്ങൾ മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

ഇരുവരും ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട നിര്‍മാണ ജോലി ചെയ്തിരുന്ന ഹേന്ദറും ശിവലീലയും അടുപ്പത്തിലായിരുന്നു.വിവാഹിതയായ ശിവലീലയും ഭാര്യയും കുട്ടികളുമുള്ള മഹേന്ദറും രണ്ട് വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായെന്നും പോലീസ് പറയുന്നു.

Also read : കൂട്ടമായിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി പോലീസിനെ വെല്ലുവിളിച്ചു; യുവാക്കൾ അറസ്റ്റിൽ

ഇതിനിടെ ഏപ്രില്‍ ആറിന് ഇരുവരെയും കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.സിമ്മും ഫോണും നശിപ്പിച്ചിരുന്നതിനാലത് മുന്നോട്ട് പോയില്ല. കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്. മഹേന്ദറിന്‍റെ ബൈക്കും പേഴ്സും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, പാലും ബിസ്ക്കറ്റ് പായ്ക്കറ്റുകളും ലഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button