ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ, സഹായവുമായി ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ. മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ് എഫ്‌സിഎ(ഫിയറ്റ്-ക്രൈസ്ലര്‍ ) പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ, പൂണെ, ചെന്നൈ എന്നിവിടങ്ങളിലാണ് ഫിയറ്റ്-ക്രൈസ്ലറിന്റെ സഹായമെത്തുക. അതോടൊപ്പം ഈ സ്ഥലങ്ങളിലെ കോവിഡ് ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കാനും പല സ്ഥലങ്ങളിലേയും സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ച് വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കാനും എഫ്‌സിഎ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
Also read : നെറ്റ്ഫ്ലിക്സ് പാസ് വേർഡ് തരാമോയെന്ന് ആരാധകൻ; കൈ നിറയെ സമ്മാനവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി
പൂനെയിലെ നായിഡു ക്ലീനിക്കിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എഫ്‌സിഎ നല്‍കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. തമിഴ്‌നാട്ടിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നതിനും മറ്റുമായി വൊളെന്ററി ഹെല്‍ത്ത് സര്‍വ്വീസ് എന്ന സംഘടനയുമായി എഫ്‌സിഎയുടെ എന്‍ജിനിയര്‍മാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
രാജ്യത്തെ ആരോഗ്യരംഗം കടുത്ത വെല്ലുവിളി നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും എഫ്‌സിഎ മുന്നിരയിലുണ്ടാകുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഫ്‌സിഎം ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു വിഹിതം നല്‍കുമെന്ന് അറിയിച്ചതില്‍ അഭിമാനമുണ്ടെന്നും എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് പറഞ്ഞു.
Post Your Comments