തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയ്ക്കുന്നതിലും രോഗവിമുക്തി നേടുന്നതിലും കേരളം തന്നെ ഒന്നാമത്. സംസ്ഥാനം ആരോഗ്യരംഗത്ത് കൈവരിച്ച പുരോഗതി ഇപ്പോള്‍ കോവിഡ് പരിശോധനയിലും കാണുന്നു. 5 ദിവസത്തിനിടെ 7203 കോവിഡ് പരിശോധനകളാണ് കേരളം നടത്തിയത്. ഇതോടെ പ്രതിദിന ശരാശരി 1440 ആയി.
Read Also : ലോക്ക് ഡൗണിൽ പതിവുപോലെ ഇന്നും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 5 ലക്ഷത്തോളം പേര്‍ മടങ്ങിവരുന്ന സാഹചര്യംകൂടി പരിഗണിച്ച് കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. 3 ലക്ഷം ആര്‍ടി പിസിആര്‍ കിറ്റുകളും 2 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകളും വാങ്ങാനാണ് ശ്രമം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു സുരക്ഷ ശക്തമാക്കാന്‍ 8 ലക്ഷം പിപിഇ സുരക്ഷാകിറ്റുകളും വാങ്ങും. നിലവില്‍ 45,000 കിറ്റുകളേ ബാക്കിയുള്ളൂ.
Post Your Comments