വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ആരോഗ്യവാനായി മടങ്ങിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
കിമ്മിന്റെ പുതിയ ചിത്രങ്ങള്‍ സാര്‍വദേശീയ തൊഴിലാളി ദിനത്തിലാണ് പുറത്ത് വന്നത്. ഉത്തരകൊറിയയില്‍ ഒരു പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
20 ദിവസത്തിനു ശേഷം കിം പൊതുവേദിയില്‍ എന്ന് ചൂണ്ടിക്കാട്ടി ഉത്തരകൊറിയന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ്പും രംഗത്തെത്തിയിരുന്നു. നേരത്തെ, കിം പൊതുവേദികളില്‍ എത്താതായതോടെ അദ്ദേഹം മരണപ്പെട്ടുവെന്നും, അദ്ദേഹത്തിന് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ഉത്തരകൊറിയ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. നേരത്തെ, കിം എവിടെയാണെന്നും അദ്ദേഹത്തിന് എന്തുപറ്റിയെന്ന് തനിക്ക് അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.
Post Your Comments