തിരുവനന്തപുരം : റേഷൻ കടകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും മേയ് മൂന്നിനും(ഞായർ) നാലിനും(തിങ്കൾ) അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അതോടൊപ്പം തന്നെ മെയ് മാസത്തെ അഞ്ചാം തീയതി മുതൽ ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
https://www.facebook.com/ccstvm/photos/a.852332041484727/3087620771289165/?type=3&__xts__%5B0%5D=68.ARBgSZkEmeGjMPYMDzou8yM4vmFUtTAD_bXUED4qhl-2u5f6UKMCg625YfIBl1ndVeJE13Wo4QKdE-zNRPHMtA4uZP95LD6qu2wJt-Gc9IY-Vif910BOpziKXHBc8nQcmlBDioQg7sS-SkjQ3JuGyWvwnO1nPXWD9m9Xty7grdIw57fKLKLdO3cvhHRXH3zZq61mitaSnGpbIGPB4PvNw9PBEXxQBEPvJ0cp69bTZQ5r3SHgICoT3r_erGKoONLgzYWlt0c8q64PT13BoZl7Ww1HmR9MzE8nFZnEzao6_hsNwGrsgUpV5SrQl-nFpOjRob313JJ9OvTMc-U1yADni3w6Tg&__tn__=-R
കേരളത്തിൽ ഇന്നും ആശ്വാസ ദിനമാണ്. ശനിയാഴ്ച രണ്ടു പേർക്ക് മാത്രം കോവിഡ്-19. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച എട്ടു പേർ രോഗമുക്തി നേ. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറു പേരുടേയും ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ടു പേരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 400 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി. 96 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 21,484 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 31,183 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 30,358 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2093 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1234 സാമ്പിളുകൾ നെഗറ്റീവായി. കഴിഞ്ഞ ദിവസം കോവിഡ് രോഗികൾ ഇല്ലാത്തതിനാൽ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഇപ്പോൾ 80 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Also read : അതിഥി തൊഴിലാളികള്‍ക്കായി പത്തനംതിട്ട ജില്ലയിലെ ആദ്യ ട്രെയിന്‍ ഈ മാസം പത്തിന്
ലോക്ക്ഡൗണില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇളവുണ്ടാകും. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു മാസത്തിന് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വയനാട് ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറും. ഇതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ജില്ലകളുടെ എണ്ണം 3 ആയി.
ഗ്രീന്‍ സോണില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കണം. സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല. തീയറ്ററുകള്‍ അടഞ്ഞു കിടക്കും. ആള്‍കൂട്ടമുള്ള പരിപാടികള്‍ അനുവദിക്കില്ല. മാള്‍ ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ അനുവദിക്കില്ല.ഗ്രീന്‍ – ഓറഞ്ച് സോണുകളില്‍ ടാക്സി സര്‍വീസ്. കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം.
മദ്യ ഷോപ്പുകള്‍ അടഞ്ഞുകിടക്കും. വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് വരെ പങ്കെടുക്കാം. ഗ്രീന്‍ സോണുകളില്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ വൈകുന്നേരം 7.30 വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അന്തര്‍-ജില്ലാ യാത്രകള്‍ അനുവദിക്കും. ഡ്രൈവര്‍ കൂടാതെ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ.
Post Your Comments