ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്കം പരിഷ്‌കരിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും ആലോചിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ഇത് സംബന്ധിച്ച് ചരക്കുനീക്ക വ്യവസായത്തിലെ പ്രമുഖരും ഇടപാടുകാരുമായും യോഗം ചേർന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന മാരത്തൺ ചർച്ചയിൽ ചരക്ക് നീക്കങ്ങൾ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനുള്ള നയപരമായ ഇടപെടലുകളെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ ഉയർന്നു.
കേടുപാടുകൾ നീക്കുകയും പൊളിഞ്ഞ പാലങ്ങൾ നന്നാക്കാനും നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുവാനും ഈ സമയം ഉപയോഗിക്കുന്നു’’. ഗോയൽ പറഞ്ഞു. “ഈ ഘട്ടത്തിൽ അത്യാവശ്യ സാധനങ്ങളുടെ സുഗമമായ നീക്കത്തിലൂടെ റെയിൽവേ രാജ്യത്തിന്റെ ജീവരേഖയായി മാറി. ഇപ്പോൾ ലഭ്യമായ സമയം ദീർഘകാലമായി മുടങ്ങിയിട്ടുള്ള പ്രധാന ലൈനുകളിലേക്കുള്ള ബന്ധം വർദ്ധിപ്പിക്കൽ പോലുള്ള പ്രവൃത്തികൾ പൂർത്തിയാക്കുവാനും ദീർഘകാലമായി നടത്താൻ കഴിയാതിരുന്ന അറ്റകുറ്റപ്പണികൾ നടത്താനും ഉപയോഗപ്പെടുത്തുന്നുണ്ട്.
നിശ്ചിത സമയ പരിധിയിലുള്ള വിതരണ സംവിധാനത്തിലേക്ക് മാറുക, ചരക്കുകടത്തു പങ്കാളികൾക്ക് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക, ചരക്ക് കടത്തു നിരക്കുകളും ചെലവുകളും നീതിയുക്‌തമാക്കുക, ടെർമിനലുകളിലും തുറമുഖങ്ങളിലും കയറ്റിറക്ക് കാര്യക്ഷമത ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തുക തുടങ്ങിയ നിർണ്ണായകമായ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നു വന്നത്.
മൊത്തം ചരക്ക് കടത്തു ഗതാഗത ലക്ഷ്യം ഇരട്ടിയാക്കി 2.5 ബില്യൺ ടണ്ണായി മാറ്റുന്നതിന് നിർദേശങ്ങൾ സഹായിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും ചരക്കു കടത്തു വ്യവസായത്തിലെ പ്രമുഖരും പങ്കെടുത്തു.
Post Your Comments