ഗുരുവായൂർ നഗരസഭ ജിയുപി സ്‌കൂൾ ക്യാമ്പ് അന്തേവാസിയായ ബേബി (67) ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ അയ്യന്തോൾ സ്വദേശിയായ പുത്തൂർകര ഐസക്കിന്റെ മകനാണ് ബേബി. മെയ് ഒന്നിന് രാത്രി 9ന് നെഞ്ചുവേദനയെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇസിജിയിലെ വ്യതിയാനം മൂലം അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. പതിനാലാമത്തെ വയസ്സിൽ വീടുപേക്ഷിച്ച ബേബി പലയിടങ്ങളിലായാണ് ജീവിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി ജിയുപി സ്‌കൂൾ ക്യാമ്പിലേക്ക് എത്തിക്കുകയായിരുന്നു. ബേബിയുടെ വീടുമായി ഗുരുവായൂർ പോലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഏറ്റെടുത്തില്ലെങ്കിൽ മൃതദേഹം നഗരസഭ സംസ്‌ക്കരിക്കും
Post Your Comments