Latest NewsNewsIndia

കോവിഡ് -19 കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മമത സര്‍ക്കാര്‍ മറച്ചുവെക്കുന്നു ; ആരോപണവുമായി ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍

3 പേരാണ് പശ്ചിമ ബംഗാളില്‍ ഇതുവരെ കോറോണ മൂലം മരണപ്പെട്ടത്

കൊല്‍ക്കത്ത: കോവിഡ് രോഗവുമായി സംബന്ധിച്ച വിവരങ്ങള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറച്ചുവെയ്ക്കുന്നതായി ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍. ട്വീറ്റിലൂടെയാണ് മമത സര്‍ക്കാരിനെതിരെ  ആരോപണവുമായി അദ്ദേഹം എത്തിയത്.

”കോവിഡ് -19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക” എന്നിട്ടത് സുതാര്യമായി പങ്കിടുക” എന്ന് മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തത്.

”ഏപ്രില്‍ 30 ന് സംസ്ഥാനത്തെ ആരോഗ്യ ബുള്ളറ്റിന്‍ കൊറോണ വൈറസ് കേസുകള്‍ 572 എത്തിയെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. അതിനു ശേഷം മെയ് 1വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം 931 കേസുകളായി വര്‍ധിച്ചിട്ടുണ്ട്”, ഗവര്‍ണ്ണറുടെ ട്വീറ്റില്‍ പറയുന്നു.

33 പേരാണ് പശ്ചിമ ബംഗാളില്‍ ഇതുവരെ കോറോണ മൂലം മരണപ്പെട്ടത്. കോവിഡിനെതിരേ എല്ലാവരും പോരാടുമ്പോള്‍ രാഷ്ട്രീയക്കളിയില്‍ നിന്ന് മമത വിട്ടു നില്‍ക്കണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button