KeralaLatest NewsNews

മേഘ്‌നയുമായി പിരിഞ്ഞിട്ട് 8 മാസം കഴിഞ്ഞു; വിവാഹ മോചന വാര്‍ത്തകളിൽ പ്രതികരണവുമായി ഡോണ്‍ ടോണി

മിനിസ്‌ക്രീന്‍ താരം മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2017 ഏപ്രില്‍ മുപ്പതിനായിരുന്നു മേഘ്‌നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോൺ. ലോകം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് ഡോണിന്റെ ചോദ്യം.

Read also: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസം: കടകളും സ്ഥാപനങ്ങളും തുറക്കരുതെന്ന് മുഖ്യമന്ത്രി

ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാർത്ത സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. 2018 മുതല്‍ തന്നെ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ലെന്നും ഡോൺ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button