News

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി കോവിഡ് കെയർ സെന്‍ററുകൾ ഒരുക്കി പത്തനംതിട്ട

110 കോവിഡ് കെയർ സെന്‍ററുകളാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരുക്കിയിരിക്കുന്നത്

പത്തനംതിട്ട : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കോവിഡ് കെയർ സെന്‍ററുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 110 കോവിഡ് കെയർ സെന്‍ററുകളാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മടങ്ങി എത്തിയാൽ ഇവരെ പാർപ്പിക്കാൻ മൂന്ന് ഘട്ടത്തിലുള്ള തയ്യാറെടുപ്പുകളാണ് പത്തനംതിട്ടയിൽ സജ്ജീകരിക്കുന്നത്.

ആദ്യഘത്തിലെ 110 കോവിഡ് കെയർ സെന്‍ററുകളിൽ 2210 മുറികൾ ഉണ്ടാകും. ഇതിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവ ഏറ്റെടുത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. മടങ്ങിയെത്തുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഈ കെയർ സെന്‍ററുകളിൽ പാർപ്പിക്കും. അടഞ്ഞു കിടന്ന ആശുപതികൾ ഉൾപ്പെടെ ഏഴ് ആശുപത്രികളും സജ്ജീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്‍റിലേറ്റർ സൗകര്യങ്ങൾ വിപുലപ്പെടുത്തി. പ്രകടമായ കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കും. ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കും. ആദ്യ ഘട്ടത്തിൽ 25000 പേർ വരെ ജില്ലയിലേക്ക് മടങ്ങിയെത്തുത്തുമെന്നാണ് പത്തനംതിട്ട ജില്ല ഭരണകൂടം കണക്കാക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button