റിയാദ് : സൗദിയിൽ ഏഴ് പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് ശനിയാഴ്ച്ച മരിച്ചു. ജിദ്ദയിലും മക്കയിലുമായി 33നും 57നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്നും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 178 ആയെന്നു അധികൃതർ അറിയിച്ചു. 1,362 പേരിൽ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 25,459 ആയി.. പുതിയ രോഗികളിൽ 9 ശതമാനം മാത്രമാണ് സ്വദേശികൾ. ബാക്കിയെല്ലാം വിദേശികളാണ്.
210 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 3765 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 21518 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആകെ രോഗികളിൽ 11 ശതമാനമാണ് സ്ത്രീകൾ. ബാക്കി 89 ശതമാനവും പുരുഷന്മാരാണ്. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ 75ഉം നാലുപേർ കൂടി മരിച്ചതോടെ ജിദ്ദയിൽ 45ഉം ആയി മരണസംഖ്യ ഉയർന്നു.
ഖത്തറിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ എണ്ണം 14000കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേരില്‍ നടത്തിയ പരിശോധനയിൽ 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 14,872 ആയി. 98 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,534 ആയി വര്‍ധിച്ചിട്ടുണ്ട്.
13,326 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ആകെ 1,017,28 പേർ കോവിഡ് പരിശോധനക്ക് വിധേയമായതോടെ പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണുള്ളത്.
ബഹ്‌റൈനിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 129 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1608 ആയി ഉയർന്നു. ഒരാളുടെ നില ഗുരുതരം. 53 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 553 ആയി ഉയർന്നു. മരണം 8 ആയി.
Post Your Comments