തൃശ്ശൂര്‍: കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും പ്രവാസികളുടെ തിരിച്ച് വരവെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. പ്രവാസികളെ കൊണ്ടുവന്നാല്‍ മാത്രം പോരെന്നും അവര്‍ക്ക് ജീവിത സൗകര്യവും ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് എന്ത് സൗകര്യമാണ് ഒരുക്കിയത് എന്നതാണ് അടിസ്ഥാന പ്രശ്‌നം. ക്വാറന്‍ന്റൈന്‍ ചെയ്യുവാന്‍ ഹോട്ടലുകളും സ്‌കൂളകളും ഒരുക്കാം. പക്ഷെ ഇവരുടെ ജീവിത സംരക്ഷണത്തിന് എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന ചോദ്യം ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്
കോവിഡ് ദുരന്തം കഴിഞ്ഞാല്‍ തിരിച്ചുവരുന്ന പ്രവാസി മലയാളികളെ പഴയ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കമ്പനികളും സ്‌പോണ്‍സര്‍മാരും തയ്യാറുണ്ടാകുമോ. ഈ കാര്യത്തില്‍ ഏന്തെങ്കിലും ഉറപ്പ് നോര്‍ക്ക വഴി സാദ്ധ്യമാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുമോ. ഇല്ലെങ്കിൽ ഇവര്‍ക്ക് പുനരധിവാസ പാക്കേജ് കേരളത്തില്‍ തയ്യാറാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Post Your Comments