Latest NewsIndiaNews

ഇന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി : മനുഷ്യരിലേയ്ക്ക് പടരുമെന്ന് മുന്നറിയിപ്പ്

ഗുവാഹട്ടി: കോവിഡ് ഇന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി. മനുഷ്യരിലേയ്ക്ക് പടരുമെന്ന് മുന്നറിയിപ്പ്. കൊറോണ ബാധക്കിടെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സൈ്വന്‍ ഫ്ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ് സൈ്വന്‍ ഫ്ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) എന്ന് സ്ഥാപനമാണ് പരിശോധന നടത്തിയത്.

അസമിലെ ആറു ജില്ലകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കകത്ത് 2000ത്തിലധികം പന്നികള്‍ ചത്തതോടെയാണ് സംശയം ഉടലെടുത്തത്. പരിശോധനയിലൂടെ അസ്സമിലെ 17 സാമ്പിളുകളിലും ആഫ്രിക്കന്‍ സൈ്വന്‍ ഫ്ളൂ എന്ന മാരകമായ പനിയുടെ രോഗാണുക്കളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

വീട്ടുമൃഗ ങ്ങളിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ള അസുഖമാണെന്നും മൃഗസംരക്ഷണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള അസുഖമാണെന്നും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെങ്കിലും സ്രവങ്ങള്‍ പറ്റുന്ന ചെരുപ്പ്, വസ്ത്രങ്ങള്‍, കത്തി മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന മറ്റ് കൃഷി ഉപകരണങ്ങള്‍ വഴി മനുഷ്യനിലേക്ക് പകരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button