ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന പണം നല്‍കിവന്നിരുന്നതായി വെളിപ്പെടുത്തൽ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത്, ഫൗച്ചി മേധാവിയായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസിന്റെ അനുമതിയോടെ 3.7 ദശലക്ഷം ഡോളര്‍ 6 വര്‍ഷമായി നൽകിവന്നിരുന്നുവെന്ന് പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്‌വീക്ക് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലെ വവ്വാലുകളില്‍ നിന്നുണ്ടാകുന്ന കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു ഈ പണമെന്നാണ് റിപ്പോർട്ട്.
അഞ്ചു വര്‍ഷം നീണ്ട മറ്റൊരു പ്രോഗ്രാമിലൂടെ വവ്വാലുകളിലെ കൊറോണാവൈറസുകളെ ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി മറ്റൊരു 3.7 ദശലക്ഷം ഡോളറും നല്‍കിയെന്നും ന്യൂസ് വീക്ക് ആരോപിക്കുന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്ന് ഉറപ്പിച്ചു പറഞ്ഞെങ്കിലും പിന്നീട് അവര്‍ നിലപാടു മാറ്റിയെന്നും ന്യൂസ്‌വീക്ക് പറയുന്നു. വൈറസ് ലാബില്‍ നിന്ന് യാദൃശ്ചികമായി പുറത്തുവന്നതാകാമെന്നും അവര്‍ വ്യക്തമാക്കുന്നു. പക്ഷേ, അതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഫണ്ട് നല്‍കിയതില്‍ തെറ്റില്ലെന്നും വൈറസ് ലാബില്‍ നിന്ന് പുറത്തുവന്നതാണ് എന്നതിന് തെളിവില്ലെന്നുമാണ് അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത് പറഞ്ഞത്.
Post Your Comments