ലക്‌നൗ : 135 കോടി ജനങ്ങളെ മഹാമാരിയില്‍നിന്നു രക്ഷിക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ വലിയ ദൗത്യത്തെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രധാനമന്ത്രിയുടെ ദീര്‍ഘദര്‍ശിത്വത്തില്‍ രാജ്യം കൊറോണയെ നേരിടുകയാണ്. യുഎസില്‍ ഇതുവരെ 60,000 പേര്‍ മരിച്ചു. യൂറോപ്പിലും സ്ഥിതി സമാനമാണ്. വികസന അവകാശവാദങ്ങളും കുറഞ്ഞ ജനസംഖ്യയും ഉണ്ടായിട്ടും അവിടങ്ങളില്‍ രോഗവ്യാപനവും മരണസംഖ്യയും ഏറെയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ലോക്ഡൗണും കാരണമാണ് ഇന്ത്യ കോവിഡ് പ്രതിരോധത്തില്‍ മികച്ചു നില്‍ക്കുന്നത്. നമുക്ക് ഇതേ രീതിയില്‍ തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്- ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ യുപി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സംസ്ഥാനത്തെ ഇപ്പോഴത്തെ നിലയും വിശദീകരിച്ചു. ലോക്ഡൗണ്‍ തുടങ്ങി ഒന്നര മാസം കഴിയുമ്പോഴേക്കും 1,600 രോഗികളാണ് യുപിയില്‍ ഉള്ളത്. എങ്കിലും നമ്മള്‍ സുരക്ഷിതരാണെന്നു പറയാന്‍ സാധിക്കും. എന്നാല്‍ എല്ലാ അവസ്ഥയിലും കൊറോണ ചെയിന്‍ തകര്‍ക്കണം. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ യുപിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഹോളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു. ആദ്യം സ്‌കൂളുകളും പിന്നാലെ സിനിമാശാലകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചുപൂട്ടി. മാര്‍ച്ച് 22നാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. യുപിയിലെ 16-17 ജില്ലകള്‍ അപ്പോഴേക്കും ലോക്ഡൗണില്‍ ആയിക്കഴിഞ്ഞിരുന്നു. മാര്‍ച്ച് 25 ഓടെ മറ്റുള്ള പ്രദേശങ്ങളും ലോക്ഡൗണിലായി.
ഇതുവരെയില്ലാതിരുന്ന ഒരു സാഹചര്യമായിരുന്നതുകൊണ്ടുതന്നെ ഇതുവരെയില്ലാത്ത ചുവടുകള്‍ ഇതിനെതിരെ സ്വീകരിക്കണം. വലിയതും സാന്ദ്രതയേറിയതുമായ അളവില്‍ ജനസംഖ്യയുള്ള യുപിയുടെ കാര്യത്തില്‍ അതു പ്രധാനമാണ്. കൂടാതെ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദിവസക്കൂലിക്കാരായ ആള്‍ക്കാരുള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി പ്രത്യേക പദ്ധതികളും തയാറാക്കണം. മന്ത്രിമാരുടെ പ്രത്യേക സംഘം തന്നെ രൂപീകരിച്ചാണ് ഇക്കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ പദ്ധതി തയാറാക്കാനും ഉദ്യോഗസ്ഥര്‍ അതു നടപ്പാക്കാനും ആവശ്യപ്പെട്ടു. ദിവസ വേതനക്കാരായ എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപ എക്‌സ്‌ഗ്രേഷ്യ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം യുപിയാണെന്നും അദ്ദേഹം പറഞ്ഞു
Post Your Comments