Latest NewsSaudi ArabiaNewsGulf

സൗദിയിൽ പ്രവാസി മലയാളിയുടെ മരണം കോവിഡ്‌ 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു

ജിദ്ദ : സൗദിയിൽ പ്രവാസി മലയാളിയുടെ മരണം കോവിഡ്‌ 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌ നഗർ സ്വദേശി പാറേങ്ങൽ ഹസൻ(56) ആണ് കഴിഞ്ഞ തിങ്കളാഴ്ച ‌ കോവിഡ്‌ ലക്ഷണങ്ങളോടെ ജിദ്ദയിൽ മരിച്ചത്‌. സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെയാണ് മരണകാരണം കോവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ആറായി.

Also read : കോവിഡ് മുക്തനായ പ്രവാസി മലയാളി മരണപ്പെട്ടു

മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ്, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻ എന്നിവരണ് സൗദിയിൽ ആദ്യം കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ. റിയാദിൽ തന്നെ മരിച്ച വിജയകുമാരൻ നായർ (51), അൽ ഖസീമിൽ ആലപ്പുഴ സ്വദേശി ഹസീബ്‌ ഖാൻ(51) എന്നിവരുടെ പേരുകളും റിയാദ്‌ എംബസി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ തെന്നല സ്വദേശി മുഹമ്മദ്‌ എന്ന ഇപ്പു മുസ്‌ലിയാരുടെ (57) മരണവും കോവിഡ്‌ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button