കോവിഡ് പ്രതിരോധനത്തിനായി പുരസ്‌കാര തുകയായ 1 ലക്ഷം ഡോളര്‍(75 ലക്ഷം രൂപ) സംഭാവന നല്‍കി ഗ്രെറ്റ തുന്‍ബെര്‍ഗ്. ഡച്ച് സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാനതുകയാണ് ഗ്രെറ്റ തുന്‍ബെര്‍ഗ് യുനിസെഫിന് സംഭാവനയായി നല്‍കിയത്. ഈ തുക ലോക്ഡൗണ്‍ കാരണം ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധുമുട്ടുന്ന, മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്കായി ഉപയോഗിക്കുമെന്ന് യുനിസെഫ് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഭൗമ ദിനത്തിലാണ് ഹ്യൂമന്‍ ആക്റ്റ് എന്ന സംഘടന തുംബെര്‍ഗിന് 1 ലക്ഷം പുരസ്‌കാര തുക നല്‍കിയത്. ഗ്രെറ്റ തുംബെര്‍ഗ് യുനിസെഫിന് സംഭാവന നല്‍കാന്‍ തീരുമാനിച്ചതോടെ സംഘടന തുക രണ്ട് ലക്ഷമായി ഉയര്‍ത്തി.
Read also: ഇളവ് വേണ്ടെന്ന് വെച്ച് ജോലി ചെയ്‌തു; കോവിഡിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്‌സിന് ആദരമർപ്പിച്ച് ബിബിസി
കാലാവസ്ഥാ പ്രശ്നങ്ങള്‍ പോലെ കൊറോണ വൈറസ് മഹാമാരിയും കുട്ടികളുടെ അവകാശങ്ങള്‍ക്കുമേലുള്ള പ്രതിസന്ധിയാണ്. ഇപ്പോഴും ഭാവിയിലും കോവിഡ് മഹാമാരി എല്ലാ കുട്ടികളെയും ബാധിക്കും. മുന്‍പ് സെന്‍ട്രല്‍ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയിരുന്നതിനാല്‍ തനിക്കും കോവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗ്രെറ്റ വ്യക്തമാക്കിയിരുന്നു.
Post Your Comments