Latest NewsNewsIndia

രാജ്യത്ത് വിമാന യാത്രികരുടെ എണ്ണത്തില്‍ 33% ഇടിവ്

ന്യൂഡല്‍ഹി • ഇന്ത്യന്‍ വിമാനക്കമ്പനികളുടെ യാത്രക്കാരുടെ എണ്ണം മാർച്ചിൽ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനം കുറഞ്ഞു. മാര്‍ച്ച്‌ 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ചിലെ അവസാന 6 ദിവസം യാത്രക്കാരില്ലായിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച വൈകിട്ടാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഇത് പ്രകാരം, മാർച്ചിൽ 7.8 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11.5 ദശലക്ഷമായിരുന്നു.

“ആഭ്യന്തര സര്‍വീസുകള്‍ ഏഴ് ദിവസം ഇല്ലായിരുന്നു. മാർച്ച് രണ്ടാം പകുതി ആയപ്പോഴേക്കും ഞങ്ങൾ അന്താരാഷ്ട്ര വിമാന സർവീസുകളും നിരോധിച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകളെയും ഇത് ബാധിക്കുന്നു,”- ഡി.ജി.സി.എ മേധാവി അരുൺ കുമാർ പറഞ്ഞു.

സാധാരണ 90 ശതമാനം ഒക്ക്യുപന്‍സിയില്‍ പറക്കുന്ന ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 7.8 ശതമാനം വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിനാല്‍ പലപ്പോഴും സര്‍വീസുകള്‍ തമ്മില്‍ ലയിപ്പിക്കേണ്ടി വന്നു. പ്രമുഖ ദേശീയ വിമാനക്കമ്പനികളിൽ, ഗോ എയര്‍ മാര്‍ച്ചിലെ 14% വിമാനങ്ങളും റദ്ദാക്കി.

പാർക്കിംഗ്, ലാൻഡിംഗ് ചാർജുകൾ മാറ്റിവയ്ക്കല്‍, ജെറ്റ് ഇന്ധനത്തിന്റെ ക്രെഡിറ്റ് കാലാവധി ദീര്‍ഘിപ്പിക്കല്‍, എല്ലാത്തരം നികുതികൾക്കും അവധി (ജെറ്റ് ഇന്ധനം ഒഴികെ) എന്നിങ്ങനെയുള്ള ചില ആശ്വാസങ്ങൾ വിമാനക്കമ്പനികൾക്ക് ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി വിമാനക്കമ്പനികള്‍ക്ക് സോഫ്റ്റ്‌ ലോണ്‍ അനുവദിക്കാന്‍ കഴിയുമോ എന്ന കാര്യവും കേന്ദ്രം ബാങ്കുകളുമായി സംസാരിക്കുന്നു.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ വിമാനക്കമ്പനികൾക്ക് 11.2 ബില്യൺ ഡോളർ വരുമാനനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ ആവശ്യം 47 ശതമാനം കുറയുമെന്നതിനാല്‍ ഇത് 2.9 ദശലക്ഷം ജോലികൾ അപകടത്തിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button