മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 99 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 58 വിദേശികളും 41 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2447ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 495 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കോവിഡ് ബാധിച്ച് പതിനൊന്നു പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.
ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 96, 40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നും, രാജ്യത്തെ കോവിഡ് മരണസംഖ്യ 12 ആയി എന്നും അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 3,226 പേരില്‍ നടത്തിയ പരിശോധനയിൽ 687 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച, 64 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,096ഉം, രോഗ വിമുക്തി നേടിയവർ 1,436ഉം ആയി ഉയർന്നു. 2,648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 97,726 പേരിൽ കോവിഡ് പരിശോധന നടത്തി.പ്രതിദിനമുള്ള രോഗസംഖ്യ വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു.
Also read ; ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ ; അമേരിക്കക്കെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന
യു.എ.ഇയില്‍ വെള്ളിയാഴ്ച 557 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 13,038 ആയി. 114 പേര്‍ക്ക് പുതുതായി രോഗം ഭേദമായി. മേയ് 1 വരെ രോഗമുക്തി നേടിയവരുടെ എണ്ണം എ 2,543 ആയി ഉയർന്നു . കോവിഡ് -19 ബാധിച്ച 6 രോഗി കള്‍ കൂടി മരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. യു.എ.ഇയില്‍ മേയ് 1 വരെ കോവിഡ് ബാധിച്ച് 111 പേരാണ് മരിച്ചത്.
Post Your Comments