Latest NewsNewsInternational

‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ ; അമേരിക്കക്കെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന

ജനുവരി മുതല്‍ പുതിയ വൈറസിനെ കണ്ടെത്തിയതിനെ കുറിച്ച് ചൈനയെ പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം മുന്നറിയിപ്പ് നല്‍കുന്നു

ഫ്രാന്‍സിലെ ചൈനീസ് എംബസി ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ നാള്‍വഴികള്‍ക്കൊപ്പം ചൈനയെയും അമേരിക്കയെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് വീഡിയോയുടെ പ്രമേയം. ഒരു മിനിട്ട് 39 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.

 

ജനുവരി മുതല്‍ പുതിയ വൈറസിനെ കണ്ടെത്തിയതിനെ കുറിച്ച് ചൈനയെ പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ യു.എസിന്റെ പ്രതിനിധി ഇതിനെ പുച്ഛിച്ചുതള്ളുകയും ഒടുവില്‍ രോഗവ്യാപനം രൂക്ഷമായതോടെ ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉളളടക്കം.

യു.എസ്. ലോകാരോഗ്യസംഘടനയെ കുറ്റപ്പെടുത്തുന്നതടക്കം ചൈന നടത്തുന്ന പ്രതിരോധ നടപടികളെ മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്ക ഒന്നിലധികം തവണ ആരോപിക്കുന്നതായും വീഡിയോയിലുണ്ട്. ‘ഞങ്ങള്‍ എല്ലായ്പ്പോഴും ശരിയാണെ’ന്ന യുഎസിന്റെ അവകാശവാദത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button