ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 1823 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. ആകെ രോഗികളിൽ 10,498 പേരും മഹാരാഷ്ട്രയിലാണ്. അതേസമയം ഇപ്പോഴത്തെ നിരക്കിൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 37 ദിവസം കൂടുമ്പോൾ ഇരട്ടിയാകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആശ്വാസം പകരുന്നതാണ്.
Read also: ഒരു മാസത്തിനിടെ ദുരിതാശ്വാസനിധിലേക്ക് ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ 11 ദിവസം വേണ്ടിവരുമ്പോൾ അതിലും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഈ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്.
Post Your Comments