വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസത്തോടെ ട്രംപ് നൽകിയ മറുപടിയുടെ വിശദാംശങ്ങൾക്കായി വൈറ്റ് ഹൌസിലെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ എടുത്തുചോദിച്ചെങ്കിലും ” രഹസ്യാത്മകമായ വിവരമാണെന്നും കൂടുതൽ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല.”- എന്നുമായിരുന്നു ട്രംപിന്‍റെ മറുപടി.
ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് അതില്‍ കൂടുതല്‍ ചെയ്യാനാകുമോ എന്നതാണ് ആലോചിക്കുന്നെന്നായിരുന്നു ഡൊണാൾഡ് ട്രംപ് പറഞ്ഞത്. കൂടുതല്‍ പണം ലഭിക്കുന്നതിനായി ചൈനക്കെതിരെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ആരോഗ്യ സംഘടനക്കെതിരെയും ട്രംപ് ശക്തമായി രംഗത്തെത്തി. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പിആര്‍ ഏജന്‍സിയായെന്നും ലജ്ജതോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
Post Your Comments