പത്തനാപുരം: രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തിലാണ് പത്തനാപുരം പോലീസ് കേസെടുത്തിരിക്കുന്നത്. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്നാണ് ഇവർ കാറിൽ എത്തിയത്. മാസ്‌ക് ഒന്നും ധരിച്ചിരുന്നില്ല. പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു.
Read also: കോവിഡ് വ്യാജ പ്രചാരണം: കേസെടുത്തു
ഇതിനിടെ തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറി. തുടർന്ന് പോലീസും സംഭവത്തിൽ ഇടപെട്ടു. ഒടുവിൽ ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ നിന്നാണ് വന്നതെന്ന് ഉറപ്പാക്കിയ ശേഷമാണ് വിട്ടയച്ചത്. മാസ്ക് ധരിക്കാത്തതിന് പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.
Post Your Comments