KeralaLatest NewsNews

28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്.. രശ്മി നായരുടെ വിവാദ പോസ്റ്റ് : പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് വിവാദ നായിക

28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്.. രശ്മി നായരുടെ വിവാദ പോസ്റ്റ് , പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി കിട്ടാതെ വന്നതോടെ ജീവനൊടുക്കിയ അനു കേരളത്തിന്റെ വേദനയായി മാറിയ ഒരു വേളയിലാണ് രശ്മി നായര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവാദ പോസ്റ്റിട്ടത്. ഇത് വന്‍ വിവാദത്തിന് വഴിവെച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ അവര്‍ പങ്കുവച്ച കുറിച്ച് പിന്‍വലിക്കുകയാണ് ഉണ്ടായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

’28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമത് ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’ ഇതായിരുന്നു രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെ രോഷവുമായി ഒട്ടേറെ പേരെത്തി.

അതിനൊപ്പം ഇതിനെ അംഗീകരിച്ചും സ്‌മൈലിയുമായി ഒരുവിഭാഗം എത്തി എന്നുള്ളതും ശ്രദ്ധേയം. ട്രോളുകളിലും ഈ പോസ്റ്റ് നിറഞ്ഞതോടെ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button