UAELatest NewsNewsGulf

യുഎഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ പ്രതികരണവുമായി ബി.ആര്‍.ഷെട്ടി

ദുബായ് : യുഎഇ എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ പ്രതികരണവുമായി ബി.ആര്‍.ഷെട്ടി. യു എ ഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി പ്രവാസി വ്യവസായിയും ശത കോടീശ്വരനുമായ ബി ആര്‍ ഷെട്ടി രംഗത്ത് എത്തിയിരിക്കുന്നത്. വിശ്വസിച്ച പലരും തന്നെ ചതിച്ചുവെന്നും ഈ കടുത്ത വഞ്ചനയുടെ ഇരയാകുക വഴി 45 വര്‍ഷം കൊണ്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യം ആണ് ഇല്ലാതായതെന്നും വിശദീകരണത്തില്‍ ഷെട്ടി പറയുന്നു.

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍ എം സിയും യു എ ഇ എക്സ്ചേഞ്ചും അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതികരണവുമായി ബി ആര്‍ ഷെട്ടി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. വിശ്വസിച്ചവര്‍ ചതിച്ചതിലൂടെ 45 വര്‍ഷം കൊണ്ട് താന്‍ നിര്‍മ്മിച്ചെടുത്ത സാമ്രാജ്യം ഏതാനും മാസങ്ങള്‍ കൊണ്ട് തകരുകയായിരുന്നുവെന്നും ഷെട്ടി പറയുന്നു

യു എ ഇയിലെ വിവിധ ബാങ്കുകളിലായി എന്‍ എം സിക്ക് 800 കോടി ദിര്‍ഹം (എകദേശം 16,437 കോടി ഇന്ത്യന്‍ രൂപ) കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button