KeralaLatest NewsNews

ഇളവ് വേണ്ടെന്ന് വെച്ച് ജോലി ചെയ്‌തു; കോവിഡിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്‌സിന് ആദരമർപ്പിച്ച് ബിബിസി

കുറവിലങ്ങാട്: ലണ്ടനിൽ കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് അനൂജ് കുമാറിന് ആദരമർപ്പിച്ച് ബിബിസി. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് ബിബിസി പ്രത്യേകം സംപ്രേഷണം ചെയ്‌ത വാർത്താസമ്മേളനത്തിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ബ്രിട്ടനിൽ ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

Read also: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ച് എംബസി

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറ് മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ കോവിഡ് കാലത്ത് ജോലിക്ക് പോകാതെയിരിക്കാനാകുമായിരുന്നു. എന്നാൽ, ഇളവ് വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button