Latest NewsKeralaNews

രാജ്യത്തെ 130 ജില്ലകള്‍ റെഡ്സോണില്‍: ഗ്രീന്‍ സോണില്‍ കേരളത്തിലെ രണ്ട് ജില്ലകളും

ന്യൂഡല്‍ഹി • കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ പട്ടിക. പട്ടിക പ്രകാരം 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 ജില്ലകള്‍ ഗ്രീന്‍ സോണിലും ഉള്‍പ്പെടുന്നു.

കേന്ദ്ര പട്ടിക പ്രകാരം സംസ്ഥാനത്ത് രണ്ട് ജില്ലകളാണ് റെഡ് സോണില്‍. കോട്ടയവും കണ്ണൂരും. 21 ദിവസമായി പുതിയ കേസുകള്‍ ഇല്ലാത്ത വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഇടംനേടി. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണിലാണ്.

ഡല്‍ഹിയില്‍ 11 ജില്ലകളും റെഡ്സോണിലാണ്. തമിഴ്നാട്ടില്‍ 24 ല്‍ 12 ജില്ലകള്‍ റെഡ് സോണിലാണ്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 14 ജില്ലകള്‍ റെഡ് സോണിലാണ്.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവയുൾപ്പെടെ എല്ലാ മെട്രോ നഗരങ്ങളെയും റെഡ് സോൺ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മേയ് 3 ന് ശേഷവും കടുത്ത നിയന്ത്രണം തുടരും.

എല്ലാ സംസ്ഥാനങ്ങളുമായുള്ള പ്രതിവാര അവലോകന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയിൽ ഇതുവരെ 35,043, കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 1,147 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

EW5298lUcAE2g2c

shortlink

Related Articles

Post Your Comments

Related Articles


Back to top button