മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമസഭയിലേക്ക് എത്താനുള്ള എല്ലാ വഴികളും ഏകദേശം അടഞ്ഞിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉദ്ധവ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഗവർണ്ണറുടെ കടും പിടിത്തം അയയുവാൻ പ്രധാനമന്ത്രി ഇടപെടുമോ എന്നാണ് ശിവസേന ഉറ്റുനോക്കുന്നത്. രണ്ട് ദിവസം കാത്തിരുന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നാണ് ശിവസേനയുടെ തീരുമാനം. മഹാരാഷ്ട്ര രാജ്ഭവനിലേക്ക് ചില സന്ദേശങ്ങള്‍ എത്തുമെന്ന പ്രതീക്ഷ ശിവസേന കൈവിട്ടിട്ടില്ല.
ഇല്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ശിവസേന എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്നാണ് ഭരണസഖ്യത്തിലെ എന്‍സിപിയും കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുന്നത്.ആദ്യം രണ്ടു വഴികള്‍ ആരായാനാണ് ശിവസേനയുടെ തീരുമാനം. നിയമസഭാ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയാണ് ഒന്ന്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് രണ്ടാമത്തേത്.
ഈ രണ്ട് മാര്‍ഗങ്ങളും പരാജയപ്പെടുകയും മോദി-ഉദ്ധവ് ഫോണ്‍ ചര്‍ച്ചയില്‍ ഗുണമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രം ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. രാജിവച്ച ശേഷം വീണ്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് ശിവസേനയുടെ നീക്കം. തുടര്‍ന്ന് വീണ്ടും ആറ് മാസത്തെ സമയം ലഭിക്കുകയും ചെയ്യും. എന്നാൽ ഇതിനും നിയമസാധുത ഇല്ലെന്നാണ് സൂചന. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ഇവിടെയാണ് ഉദ്ധവ് താക്കറെക്ക് തിരിച്ചടി നേരിട്ടത്.
മെയ് 28നകം അദ്ദേഹം സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും. ഇതാണ് നിയമം. പക്ഷേ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ട്. ഈ അധികാരം ഗവര്‍ണര്‍ ഉപയോഗിക്കണമെന്നാണ് മന്ത്രിസഭയുടെ ആവശ്യം.ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് ശിവസേന ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ ശിവസേന ബിജെപി സഖ്യം ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂടുതൽ സീറ്റുള്ള ബിജെപിക്ക് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ ശിവസേന ഒരുക്കമല്ലായിരുന്നു. ഇതോടെയാണ് കോൺഗ്രെസ്സുമായും എന്സിപിയുമായും സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഇവർ ഭരിക്കുന്നത്.
Post Your Comments