ന്യൂ ഡല്‍ഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ കുറ്റം ചുമത്തി. ഡല്‍ഹി പൊലീസ് ആണ് ഏഴ് വര്‍ഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന യു.എ.പി.എ ചുമത്തിയത്.
അതേസമയം പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഡല്‍ഹി കലാപത്തിന് ഷര്‍ജിലിന്റെ പ്രസംഗം പ്രേരണയായെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് യു.എ.പി.എയും പൊലീസ് ചുമത്തിയിരിക്കുന്നത്.
ജനുവരി 28 നാണ് ഷര്‍ജിലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പൊലീസും ഷര്‍ജിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ALSO READ: മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയായ ഷര്‍ജില്‍ ബിഹാര്‍ സ്വദേശിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.
Post Your Comments