പാലക്കാട്: ബ്യൂട്ടീഷന്‍ സുചിത്രയുടെ കൊലയ്ക്ക് പിന്നില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യുടെ മൃതദേഹമാണു പാലക്കാട് നഗരത്തിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നു പുറത്തെടുത്തത്. ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. സംഭവത്തില്‍ പാലക്കാട്ട് വാടകയ്‌ക്ക് താമസിക്കുന്ന സംഗീത അധ്യാപകന്‍ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തി(32)നെ കൊല്ലം പോലീസ് അറസ്‌റ്റ് ചെയ്‌തു.
സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസിന്റെ വെളിപ്പെടുത്തൽ. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്നാണ് കിട്ടിയ മൊഴി. ഈ കുട്ടിയെ ഒഴിവാക്കണമെന്ന് സുചിത്രയോട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതായിരുന്നു കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. എന്നാൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും റിപോർട്ടുണ്ട്. സുചിത്രയ്ക്ക് 42 വയസ്സായിരുന്നു.
സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഈ സാഹചര്യത്തില്‍ സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും. കുട്ടിയുടെ അച്ഛനെ കുറിച്ച് സംശയവും ഉണ്ടാകും. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. വഴങ്ങാതെ ആയതോടെ ഇരുവരും തമ്മിൽ തർക്കം ആയി. ഇതിന്റെ അവസാനമാണ് ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച് സുചിത്രയെ കൊലപ്പെടുത്തിഎത്തും തൊട്ടടുത്ത പാടത്ത് കുഴിച്ചു മൂടിയതും .
Post Your Comments