KeralaLatest NewsIndia

പ്രശാന്തിന്‌ സുചിത്ര മാത്രമല്ല അവിഹിത ബന്ധങ്ങൾ പലത്, ലക്ഷ്യമാക്കിയത് ശാരീരിക ബന്ധം മാത്രം

കൊല്ലം: സുചിത്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിന്റെ പള്ളിമുക്കിലുള്ള ബ്യൂട്ടീഷന്‍ പഠിപ്പിക്കുന്ന സെന്ററിലെ ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭർത്താവ് വാട്സ്ആപ്പിൽ താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഇരുവരും സ്ഥിരം ചാറ്റും മറ്റുമായി ബന്ധം ഉടലെടുക്കുകയായിരുന്നു. സംഗീതാ ആധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോണ്‍ വഴി ഗാനങ്ങള്‍ ആലപിച്ച്‌ കൊടുക്കുകയും ചെയ്യുമായിരുന്നു. പ്രശാന്തിന്റെ കൈവശം ഒരു പിയാനോ വാങ്ങാന്‍ സുചിത്ര പണം കൊടുക്കുകയും ചെയ്തു.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. സുചിത്രയ്ക്ക് 42 വയസ്സായിരുന്നു. രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഇതും പ്രതിക്ക് ഇവരോട് അടുക്കാനൊരു കാരണമായി. കൊല്ലത്ത് വച്ച്‌ ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തത്.

ആണ്‍തുണയില്ലാതെ നിന്നിരുന്ന സുചിത്ര പ്രശാന്തിന്റെ മധുര വാക്കുകളില്‍ മയങ്ങി. അങ്ങനെയാണ് ശാരീരിക ബന്ധത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന് പലവട്ടം സുചിത്ര ആവിശ്യപ്പെട്ടിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ ഒരു താലിയെങ്കിലും ചാര്‍ത്തണമെന്നും സുചിത്ര പറഞ്ഞിരുന്നു. പ്രശാന്തിന് ശാരീരിക സുഖത്തിന് വേണ്ടി മാത്രമായിരുന്നു ഇവരുമായി ബന്ധമുണ്ടായിരുന്നത്. ഇയാൾക്ക്ക് ഇവരെ കൂടാതെ മറ്റു ചിലരുമായും ഇത്തരം ബന്ധങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ഇതിനിടെ സുചിത്രക്കു പ്രശാന്തിന്റെ വീട്ടിൽ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവിശ്യപ്പെടുന്നത്. ഇത് കേട്ടതോടെ പ്രശാന്ത് പറ്റില്ല എന്ന് പറഞ്ഞു. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു.

ഭർത്താക്കന്മാരുടെ അകന്നു ജീവിക്കുകയാണ് സുചിത്ര. ഈ സാഹചര്യത്തില്‍ സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും. കുട്ടിയുടെ അച്ഛനെ കുറിച്ച്‌ സംശയവും ഉണ്ടാകും. സ്വാഭാവികമായി സംശയങ്ങള്‍ തന്നിലേക്ക് വരുമെന്നും പ്രശാന്ത് കണക്കു കൂട്ടി. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. അതിന് തയ്യാറല്ലെന്നും തനിക്ക് അമ്മയാകണമെന്നും സുചിത്ര നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്.

അങ്ങനെ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി കുഴിച്ചു മൂടി.സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച്‌ 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

shortlink

Post Your Comments


Back to top button