KeralaLatest NewsIndia

സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്

മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ്‌ കുഴിയിലിട്ടുമൂടിയത്‌.സുചിത്ര അവധിയെടുത്ത മാര്‍ച്ച്‌ 17നു തന്നെ പാലക്കാട്ടെത്തിയതായാണ്‌ വിവരം.

പാലക്കാട്‌ : കൊല്ലം സ്വദേശിനി സുചിത്ര (42)യുടെ മൃതദേഹം കുഴിച്ചുമൂടി തെളിവ്‌ നശിപ്പിക്കാന്‍ പ്രതി കോഴിക്കോട്‌ സ്വദേശി പ്രശാന്ത്‌ (32) നടത്തിയത്‌ ആസൂത്രിത നീക്കം. മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക്‌ ഇറക്കാനുള്ള സൗകര്യത്തിന്‌ യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റി. കാലിന്റെ പാദങ്ങളും മുറിച്ചു. ഇത്‌ കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്‌. മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ്‌ കുഴിയിലിട്ടുമൂടിയത്‌.സുചിത്ര അവധിയെടുത്ത മാര്‍ച്ച്‌ 17നു തന്നെ പാലക്കാട്ടെത്തിയതായാണ്‌ വിവരം.

ഇവിടെ കൂടെ താമസിച്ചിരുന്ന അച്‌ഛനും അമ്മയും കോഴിക്കോട്ടേക്ക്‌ പോയ അവസരം നോക്കി പ്രശാന്ത്‌ തന്നെയാണ്‌ സുചിത്രയെ ആള്‍ട്ടോ കാറില്‍ വീട്ടിലെത്തിച്ചത്‌. ഇവിടെ രണ്ടുദിവസം ദമ്ബതികളെ പോലെ കഴിഞ്ഞതിനുശേഷമാണ്‌ കൊലപാതകം. കേബിള്‍ വയര്‍ ഉപയോഗിച്ച്‌ കഴുത്ത്‌ മുറുക്കി ശ്വാസംമുട്ടിച്ചാണ്‌ കൊലപ്പെടുത്തിയതെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവശേഷം സാധാരണപോലെ അതേവീട്ടില്‍ കഴിഞ്ഞു. ലോക്‌ഡൗണിന്‌ മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കളും തിരിച്ചെത്തി.20ന്‌ വൈകിട്ടാണ്‌ മൃതദേഹം മറവുചെയ്യുന്നതിനു പുതിയ കൈക്കോട്ട്‌ പ്രശാന്ത്‌ വാങ്ങിവന്നത്‌. പാടമായതിനാല്‍ ആഴത്തില്‍ കുഴയെടുക്കാനുമായി.

സമീപത്തെ മൂന്നു വീടുകള്‍ നിര്‍മാണത്തിലാണ്‌. ആള്‍ താമസമുള്ള വീടുകളില്‍ നിന്നൊന്നും ഇവിടേക്ക്‌ നേരിട്ട്‌ നോട്ടം കിട്ടില്ല. ഈ അനുകൂല സാഹചര്യമാണ്‌ ആരും കാണാതെ ജഡം മറവ്‌ ചെയ്യാന്‍ സഹായകമായത്‌. വീടിനകത്തുനിന്നും പിന്‍വശത്തുകൂടിയാണ്‌ മൃതദേഹം ഇവിടേക്ക്‌ എത്തിച്ചത്‌. മുറിയില്‍വെച്ചുതന്നെ കാലുകള്‍ മുറിച്ചുമാറ്റിയതായാണ്‌ കരുതുന്നത്‌. വാടകവീടിന്റെ പുറംമതിലിനോട്‌ ചേര്‍ന്ന്‌ ഒഴിഞ്ഞ്‌ കിടക്കുന്ന വയലില്‍ കുഴിയെടുത്തു. ഒരാള്‍ പൊക്കത്തില്‍ പുല്ലും ചെടികളും നിറഞ്ഞ്‌ കിടക്കുന്ന ഇവിടെ രാത്രി സമയത്ത്‌ കുഴിയെടുത്ത്‌ ജഡം മറവ്‌ ചെയ്യുന്നത്‌ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല.

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത്‌ തടിതപ്പിയതിനൊപ്പം കേസ്‌ വഴിതെറ്റിക്കാനും നോക്കി. നാഗ്‌പൂരിലുള്ള അധ്യാപകനൊപ്പം ഒളിച്ചോടിയതാണെന്ന്‌ വരുത്താനായിരുന്നു ശ്രമം. പക്ഷേ, 20ന്‌ യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വച്ച്‌ ഓഫ്‌ ആയതിന്‌ തൊട്ടുമുമ്പുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ കുരുക്ക്‌ പ്രശാന്തിലേക്ക്‌ മുറുകി.സുചിത്ര (42) കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനിടയാക്കിയത് അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ പരിഗണിച്ചതേയില്ല.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലീസ്, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സുചിത്രയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ അന്വേഷണം പ്രശാന്തിലേക്കെത്തിയിരുന്നു. എന്നാല്‍ തന്നിലേക്ക് അന്വേഷണം തിരിയാതിരിക്കാന്‍ നിരന്തരം തെറ്റായ വിവരങ്ങളാണ് പ്രശാന്ത് പൊലീസിന് നല്‍കിയത്. മഹാരാഷ്ട്ര സ്വദേശിയായ രാംദാസിനൊപ്പം സുചിത്ര പോയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്ത്, 20ന് ആലുവയില്‍ നിന്ന് കാറില്‍ കയറിയ ഇരുവരെയും രാത്രി മണ്ണൂത്തിയില്‍ ഇറക്കിവിട്ടെന്ന മൊഴിയില്‍ ഉറച്ചുനിന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ഒരു മാസക്കാലം പ്രശാന്ത് സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോയി. പാലക്കാട് മണലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സുചിത്ര കൊല്ലപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച എന്‍ജിനിയര്‍ ശിവദാസന്‍ പിള്ളയുടെയും പ്രഥമാദ്ധ്യാപികയായിരുന്ന വിജയലക്ഷ്‌മിയുടെയും ഏകമകളാണ് സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്.

ബാബാ ദേവിന്റെ കടങ്ങൾ കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളിയെന്ന വ്യാജ പ്രചാരണം; ക്ഷമാപണവുമായി സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

ബ്യൂട്ടി പാര്‍ലര്‍ പരിശീലന കേന്ദ്രത്തില്‍ ഭര്‍തൃമാതാവിനെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ സുചിത്ര അമ്മയോട് പറഞ്ഞത് എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് പോകുന്നുവെന്നാണ്. 20നു ശേഷം സുചിത്രയുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. കീബോര്‍ഡ്‌ ആര്‍ട്ടിസ്‌റ്റായ പ്രശാന്ത്‌ ഇവിടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്‌. പ്രസവശുശ്രൂഷകള്‍ക്കായി പ്രശാന്തിന്റെ ഭാര്യയും കുഞ്ഞും കൊല്ലത്തെ വീട്ടിലാണ്‌.

വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നില്ല. പ്രശാന്തിന് സംഗീതോപകരണങ്ങള്‍ വാങ്ങാനായി സുചിത്ര പലതവണയായി പണം കടംകൊടുത്തിട്ടുണ്ട്. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാകാം കൊലപാതകത്തിന് കാരണം. ലോക്ക് ഡൗണിനു മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കള്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിലും അവരോട് സാധാരണപോലെയാണ് പ്രതി പെരുമാറിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button