ന്യൂഡല്‍ഹി : പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രിയും ഗള്‍ഫിലെ ഭരണാധികാരികളുമായി നിരന്തരം സമ്പര്‍ക്കം തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Read Also : പ്രവാസികള്‍ക്ക് പ്രതികൂലമായി സ്വകാര്യകമ്പനികളുടെ നിലപാട് : പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ
പ്രവാസികളുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസികളുടെ രജിസ്‌ട്രേഷന് എംബസികള്‍ നടപടിയെടുക്കുകയാണ്. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തരുടെയും സേവനം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവും പരിശോധിച്ച് വരികയാണ്. ഒമാനിലെ സ്വദേശിവത്കരണം പുതിയ നടപടിയല്ലെന്നും ഇത് ഇന്ത്യക്കാരെ ലക്ഷ്യമാക്കിയുള്ള നടപടിയല്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അതേസമയം ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന 60,000 വിദേശികളെ ഇതിനോടകം മടക്കിക്കൊണ്ടു പോകാന്‍ സൗകര്യം ഒരുക്കിയെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
Post Your Comments