മസ്‌കറ്റ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചില സ്വകാര്യകമ്പനികള്‍ നിലപാട് കടുപ്പിക്കുകയാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ കമ്പനികളാണ് പ്രവാസികള്‍ക്ക് പ്രതികൂലമായി തീരുമാനം എടുത്തിരിക്കുന്നത് . മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കാണ് ദിവസങ്ങള്‍ക്കിടെ വിവിധ കമ്പനികളില്‍ നിന്നായി പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 30 വരെ ജോലിക്ക് പ്രവേശിച്ചാല്‍ മതിയെന്നാണ് തൊഴിലാളികളോട് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
read also : യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെ 7പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, രോഗ ബാധിതരുടെ എണ്ണം 12000 പിന്നിട്ടു
അതേസമയം, കോവിഡ് 19 വ്യാപനം നിരവധി കമ്പനികളെയാണ് പ്രതിസന്ധിയിലാക്കിയത്. കമ്പനികളില്‍ പലതും ഒരു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കിയിട്ടില്ല. വേതനം കുറച്ച് നല്‍കിയ കമ്പനികളുമുണ്ട്.
കോവിഡിന്റെ പാശ്ചാത്തലത്തില്‍ വിദേശി തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറക്കുന്നതിനും അനുമതിയുണ്ട്. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി.
Post Your Comments