കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊറോണ സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീനും. ഈ മാസം പതിനെട്ടിനാണ് മാധ്യമപ്രവര്ത്തകന് എം.എല്‍.എയെ സന്ദര്‍ശിച്ചത്. ഇതോടെ എം.എല്‍.എയും നിരീക്ഷണത്തിലായി. ഇന്നലെ കാസര്‍ഗോഡ് ദൃശ്യമാധ്യമ പ്രവര്ത്തകന് കൊറോണ സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി ആണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മാധ്യമപ്രവര്ത്തകന് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനും ഐ ജി വിജയ് സാഖറെയുമാണ് മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ പത്ത് മാധ്യമപ്രവർത്തകരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു. ഇതിലാണ് ഒരു ദൃശ്യ മാധ്യമ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നകാര്യം വ്യക്തമല്ല.
Post Your Comments