Latest NewsNewsIndia

രാജ്യത്തെ കോവിഡ് പ്രതിരോധം : മതവും -രാഷ്ട്രീയവും നോക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വന്‍ ജനപിന്തുണ : സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ലോകം തന്നെ മാതൃകയാക്കിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ നടപടികളോടെ മതവും രാഷ്ട്രീയവും നോക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനസമ്മതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച വന്‍ ജനപിന്തുണയോടെ ഇന്ത്യ നേരിട്ടിരുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ പരുക്കില്ലാതെ മറികടക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട്.

read also : ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച്‌ തീരുമാനം ഉടൻ; പ്രധാനമന്ത്രി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് സൂചന

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സല്‍റ്റ് എന്ന സര്‍വേ, റിസര്‍ച്ച് സ്ഥാപനത്തിന്റെ പഠനം അനുസരിച്ച് ജനുവരി ഏഴിന് 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി ഏപ്രില്‍ 21 ആയതോടെ 83 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഐഎഎന്‍എസ്-സിവോട്ടര്‍ കോവിഡ് ട്രാക്കറിന്റെ സര്‍വേ പ്രകാരം മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് 25-ന് ഇത് 76.8 ശതമാനമായിരുന്നു.

രാജ്യത്ത് മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ കോവിഡ് വ്യാപനത്തോടെ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണോടെ നരേന്ദ്ര മോദിക്ക് ആഗോളസമ്മതി നേടിയെടുക്കാനുള്ള കളമാണൊരുങ്ങിയത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മരുന്നിനു വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയെത്തി. കൃത്യസമയത്തു ലോക്ഡൗണ്‍ നടപ്പാക്കിയത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞത് ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിച്ചു. ലോക്ഡൗണ്‍ എത്തിയതോടെ തെരുവു പ്രതിഷേധങ്ങളും മറ്റും ഇല്ലാതായി. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ മാറ്റിവച്ച് പ്രതിപക്ഷവും കോവിഡ് പോരാട്ടത്തിന് ഇറങ്ങിയതോടെ താല്‍ക്കാലികമായി ആ പ്രശ്നവും കെട്ടടങ്ങി. രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉത്തേജനപാക്കേജ് നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button