
കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കേരളത്തിലെത്തി. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് മൃതദ്ദേഹം എത്തിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം വയനാട് മാനന്തവാടിയിലുള്ള വസതിയിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 7ന് കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിലാണ് നടക്കുക.
കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുന്ന സംസ്‌കാരച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ദുബായിലെ ജബല്‍അലി വിമാനത്താവളത്തില്‍ നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്.
23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം.
Post Your Comments