ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈമാറുന്നതിൽ ചെന്നൈയിൽ വീണ്ടും ഗുരുതര വീഴ്ച. പ്രസവത്തെത്തുടർന്ന മരിച്ച യുവതിയുടെ കോവിഡ് പരിശോധനാഫലം വരുന്നതിന് മുൻപ് തന്നെ മൃതദേഹം സംസ്‌കാരത്തിനായി വിട്ടുനൽകിയിരുന്നു. സാധാരണ രീതിയിൽ തന്നെയാണ് സംസ്‌കാര ചടങ്ങുകളും നടന്നത്. എന്നാൽ പരിശോധനാഫലം വന്നപ്പോൾ കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കി.
ട്രിപ്ലിക്കേനിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ കോവിഡ് ലക്ഷണങ്ങളെത്തുടർന്നാണ് ഓമന്തുരാർ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിയും കുഞ്ഞും പ്രസവത്തെത്തുടർന്ന് മരിക്കുകയായിരുന്നു. പരിശോധനാ ഫലം വരുന്നതിനു മുൻപ് മൃതദേഹം വിട്ടു നൽകിയതാണ് ആശങ്കയായിരിക്കുന്നത്.
Post Your Comments