Latest NewsNewsIndia

പ്രസവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച യുവതിക്ക് കോവിഡ്; ഫലമറിയും മുൻപ് സാധാരണ രീതിയിൽ സംസ്‌കാരം നടത്തി

ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈമാറുന്നതിൽ ചെന്നൈയിൽ വീണ്ടും ഗുരുതര വീഴ്ച. പ്രസവത്തെത്തുടർന്ന മരിച്ച യുവതിയുടെ കോവിഡ് പരിശോധനാഫലം വരുന്നതിന് മുൻപ് തന്നെ മൃതദേഹം സംസ്‌കാരത്തിനായി വിട്ടുനൽകിയിരുന്നു. സാധാരണ രീതിയിൽ തന്നെയാണ് സംസ്‌കാര ചടങ്ങുകളും നടന്നത്. എന്നാൽ പരിശോധനാഫലം വന്നപ്പോൾ കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കി.

Read also: ഇത് ഇവിടംകൊണ്ടൊന്നും തീരില്ല, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തലയ്ക്കു വെളിവുണ്ടെങ്കില്‍ അത് മനസ്സിലാക്കണം; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

ട്രിപ്ലിക്കേനിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ കോവിഡ് ലക്ഷണങ്ങളെത്തുടർന്നാണ് ഓമന്തുരാർ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിയും കുഞ്ഞും പ്രസവത്തെത്തുടർന്ന് മരിക്കുകയായിരുന്നു. പരിശോധനാ ഫലം വരുന്നതിനു മു‍ൻപ് മൃതദേഹം വിട്ടു നൽകിയതാണ് ആശങ്കയായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button