ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. രാജ്നാഥ്സിംഗിൻറെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. തുടർന്ന് പ്രധാനമന്ത്രി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടുതല്‍ ഇളവുകൾ അനുവദിച്ചാകും ലോക്ക് ഡൗൺ നീട്ടുകയെന്നും റിപ്പോർട്ടുണ്ട്.
Post Your Comments