Latest NewsIndiaNews

കോവിഡ് 19: ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് രോഗികളില്‍ ഫേവിപിരാവിര്‍ ആന്റിവൈറല്‍ ഗുളികകള്‍ ഉപയോഗിച്ച്‌ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലില്‍ നിന്ന് അനുമതി ലഭിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു.

Read also: ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുമെന്ന് സൂചന

ഫേവിപിരാവിറിന്റെ ഉപയോഗം 91% രോഗികളിലും അവസ്ഥയില്‍ പുരോഗതിയുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ ഇത് ഫലപ്രദമായിട്ടില്ല. മലേറിയ വിരുദ്ധ മരുന്ന് ഹെഡ്രോക്സിക്ലോറോക്വിന്‍, എബോള ഡ്രഗായ റെംഡെസിവിര്‍, എച്ച്‌ഐവി മരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവയുടെ സംയോജനം തുടങ്ങിയവയെല്ലാം കോവിഡിനെതിരെ ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button