വാഷിങ്ടന്‍ : ചൈനയിലെ കൊറോണ വൈറസ് വ്യാപനം, അത് അമേരിക്കയെ ബാധിയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപിന് ചാരസംഘടനയായ സിഐഎ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അത് തള്ളിക്കളഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇതു യുഎസിനെ ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ഇവയെ അവഗണിക്കുകയായിരുന്നുവെന്നാണ് മഹാമാരി യുഎസിനെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നതു വച്ചുനോക്കുമ്പോള്‍ വ്യക്തമാകുന്നതെന്ന് വിവിധ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയിലും ഫെബ്രുവരിയിലുമാണ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. പ്രസിഡന്റിന് ദിവസവും നല്‍കുന്ന സ്ഥിതിവിവര സെഷനിലാണ് ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതെന്നും അവ ട്രംപ് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെയും ആഗോളതലത്തിലെയും വിവിധ വിഷയങ്ങളെക്കുറിച്ചും സുരക്ഷാ ഭീഷണികളെക്കുറിച്ചും ദിവസവും പ്രസിഡന്റിനെ അറിയിക്കുന്ന സെഷനാണിത് – പ്രസിഡന്റ്‌സ് ഡെയ്ലി ബ്രീഫ് (പിഡിബി).
വൈറസ് ലോകവ്യാപകമായി പടരുന്നുവെന്നും ചൈന വിവരങ്ങള്‍ മറയ്ക്കുകയാണെന്നും പകര്‍ച്ചവ്യാധിയായി മാറി മരണസംഖ്യ ഉയര്‍ത്തുമെന്നും ആഴ്ചകളോളം പിഡിബിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണ് വിവരം. രാഷ്ട്രീയമായും സാമ്പത്തികമായും വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ട്രംപ് അവഗണിച്ചു. ജനുവരി അവസാനത്തോടെയാണ് വിഷയത്തില്‍ ആദ്യ നിര്‍ണായക നടപടിയെടുക്കാന്‍ ട്രംപ് തയാറായത്.
Post Your Comments