Latest NewsUSANewsInternational

‘നാട്ടിലേക്ക് പോകേണ്ട; കേരളത്തിൽ സുരക്ഷിതനാണ്’; വിസ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സംവിധായകൻ ടെറി ജോൺ കോൺവേർസ് കോടതിയിൽ

അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയിൽ സുരക്ഷിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു

ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്‍. സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസാണ് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ടയെന്നും കേരളത്തിൽ താൻ സുരക്ഷിതനാണെന്നും പറയുന്നത്. ഇതിനായി ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാൻ കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.

‘അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയിൽ സുരക്ഷിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു’ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതിന് ശേഷം ടെറി ജോൺ പറഞ്ഞു. ആറുമാസത്തേക്ക് കൂടി വിസ കാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. യുഎസിൽ സ്ഥിതി​ഗതികൾ വളരെ മോശമായ അവസ്ഥയിലാണ്. വിസയുടെ കാലാവധി നീട്ടിക്കിട്ടിയാൽ ഇവിടെ തന്നെ തുടരാമല്ലോ. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ”- അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. സംവിധാനം, സമകാലിക ലോക നാടകം, സ്ക്രിപ്റ്റ് അനാലിസിസ് എന്നിവയാണ് പഠിപ്പിക്കുന്നത്. കൊച്ചി പനമ്പിളളി ന​ഗറിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.

shortlink

Post Your Comments


Back to top button