KeralaLatest NewsNews

കൊറോണ വൈറസിന് പിന്നാലെ മൂന്നാമതൊരു പ്രളയപ്പേടിയില്‍ സംസ്ഥാനം; മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാൻ നിർദേശം

തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ പ്രളയപ്പേടിയില്‍ സംസ്ഥാനം. കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. ഇതേ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകിക്കഴിഞ്ഞു. കൊറോണ വൈറസ് ഭീഷണി സെപ്തംബര്‍ വരെ തുടരുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നല്‍കിക്കഴിഞ്ഞു. വൈറസിനൊപ്പം പ്രളയം കൂടിവന്നാല്‍ അതീവ ഗുരുതരമായ വെല്ലുവിളിയാകും.

Read also: പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്ന് തോമസ് ഐസക്

ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്ന ആദ്യ ന്യൂനമര്‍ദ്ദം, മെയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായ് മാറും. ദക്ഷിണ കേരളത്തിലും, തമിഴ്നാട്ടിലും, ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കും. പ്രളയസാധ്യത കണക്കിലെടുത്ത് കേരളം ഈ വര്‍ഷവും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും, കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2049 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുക. ലോംഗ് റേഞ്ച് മോഡലുകള്‍ പ്രകാരം ഈ വര്‍ഷം ഏറ്റവും ശക്തമായ മഴ കേരളത്തില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button