ന്യൂഡല്‍ഹി • യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നത് അവസാനിപ്പിച്ചു. വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ലോകത്തിലെ ഏക പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. മോദിയ്ക്ക് പുറമേ ഫോളോ ചെയ്തിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവരെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്‍തിട്ടുണ്ട്.
ആകെ 19 പേരെ മാത്രം ഫോളോ ചെയ്തിരുന്ന വൈറ്റ് ഹൗസ് അമേരിക്കയ്ക്ക് പുറത്ത് ഫോളോ ചെയ്തിരുന്ന മൂന്ന് ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ മൂന്നും ഇന്ത്യയുടെതായിരുന്നു. ഇതിന് പുറമേ യു.എസിലെ ഇന്ത്യന്‍ എംബസിയേയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഇതും ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ന്യൂഡല്‍ഹിയിലെ യു.എസ് എമ്പസിയെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്‍തിട്ടുണ്ട്.
മൂന്നാഴ്‍ച മുന്‍പ്, ഏപ്രില്‍ 10 നാണ് വൈറ്റ് ഹൗസ് മോദിയുടെ പേഴ്‍സണല്‍ അക്കൗണ്ടും രാഷ്ട്രപതിയുടെയും പി.എം.ഒയുടെയും അക്കൗണ്ടും ട്വിറ്ററില്‍ പിന്തുടരാന്‍ തുടങ്ങിയത്.
മോദിയെ ഉള്‍പ്പെടെ അണ്‍ഫോളോ ചെയ്‍തതോടെ വൈറ്റ് ഹൗസ് പിന്തുടരുന്ന അക്കൗണ്ടുകള്‍ 13 ആയി. 22 ദശലക്ഷം അക്കൗണ്ടുകളാണ് വൈറ്റ് ഹൗസിനെ ഫോളോ ചെയ്യുന്നത്.
Post Your Comments