
മസ്‌ക്കറ്റ്: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികളെ നാട്ടിലേക്ക് അയക്കുന്നത് കൂടാതെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോടും മടങ്ങാൻ നിർദേശം നൽകി ഒമാൻ. ഒമാനിലെ ഒരു പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിലെ ടെക്നീഷ്യൻസ്, മെക്കാനിക്സ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്കികയിൽ ജോലി ചെയ്തു വരുന്ന നാനൂറിലധികം വിദേശികളായ ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഏപ്രിൽ മുപ്പതു വരെ ശമ്പളം നൽകുമെന്നും പിന്നീട് വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാനുമാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
കോവിഡ് 19 വ്യാപനവും, എണ്ണ വിലയിലുണ്ടായ ഇടിവും മൂലം കനത്ത പ്രതിസന്ധിയിലായ ഒമാനിലെ സാമ്പത്തിക രംഗം രാജ്യത്തെ സ്വകാര്യ മേഖലയെയും സാരമായി ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments